NEWSROOM

GOOD FRIDAY 'SAD FRIDAY' ആക്കി ബോബി ചെമ്മണ്ണൂർ; "കർത്താവ് എന്തൊക്കെ സഹിച്ചു, ഇതും ക്ഷമിക്കട്ടെ", സമൂഹ മാധ്യമങ്ങളിൽ ട്രോൾപ്പൂരം!

ഇതൊരൽപ്പം കടന്ന കൈയ്യായി പോയി" എന്നാണ് ഫേസ്ബുക്കിലെ ബോബി ചെമ്മണ്ണൂരിൻ്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന ഒരു കമൻ്റ്.

Author : ന്യൂസ് ഡെസ്ക്

ദുഃഖ വെള്ളി ദിനത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂർ പങ്കുവെച്ച വ്യത്യസ്ത പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ. തലയിൽ മുൾക്കിരീടം അണിഞ്ഞ് ഗുഡ് ഫ്രൈഡെ, 'സാഡ് ഫ്രൈഡെ' ആക്കി ആയിരുന്നു ബോബി ചെമ്മണ്ണൂരിൻ്റെ പോസ്റ്റർ. ഫേസ്ബുക്കിൽ പങ്കുവെച്ച ഈ പോസ്റ്ററിൻ്റെ താഴെ ട്രോൾപൂരം തീർത്താണ് നെറ്റിസൺസ് ഇതിനോട് പ്രതികരിക്കുന്നത്.


"ഇതൊരൽപ്പം കടന്ന കൈയ്യായി പോയി" എന്നാണ് ഫേസ്ബുക്കിലെ ബോബി ചെമ്മണ്ണൂരിൻ്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന ഒരു കമൻ്റ്. "ആ മുൾക്കിരിടാം വയ്ക്കണേൽ അതിനുള്ള യോഗ്യത കൂടെ സ്വയം പരിശോധിക്കണ"മെന്ന് മറ്റൊരു കമൻ്റ്. ഇതിച്ചിരി കടുപ്പം ആയിപ്പോയി. "കർത്താവിന്റെ മുൾക്കിരീടം ബോച്ചെ ഡെ തലയിൽ. ഇതിനൊക്കെ ഉള്ള യോഗ്യത ഉണ്ടോ അണ്ണാ. കർത്താവ് എന്തൊക്കെ സഹിച്ചു ഇതും ക്ഷമിക്കട്ടെ", എന്ന് മറ്റൊരു കമൻ്റ്.

SCROLL FOR NEXT