NEWSROOM

വൈക്കം വെള്ളൂരിൽ വീടിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി; ശരീരം അഴുകിയ നിലയിൽ

മുപ്പത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

വൈക്കം വെള്ളൂരിലെ വീടിനുള്ളിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വെള്ളൂരിലെ ശാരദാവിലാസം എന്ന വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുപ്പത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ശാരദവിലാസത്തിൽ താമസിച്ചിരുന്ന വിജയകുമാറും ഭാര്യ ഗീതയും രണ്ടാഴ്ചയായി മകളുടെ വീട്ടിലായിരുന്നു. മകനായ നിതീഷിനെ വീട്ടിൽ നിർത്തിയായിരുന്നു ഇരുവരും ബന്ധുവീട്ടിൽ പോയത്. ഒരാഴ്ചയ്ക്ക് ശേഷം തിരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീടിൻ്റെ ഹാളിൽ നഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.  മൃതദേഹം നിതീഷിൻ്റേത് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. 

SCROLL FOR NEXT