NEWSROOM

"അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യും"; പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി

വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്

Author : ന്യൂസ് ഡെസ്ക്

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ബോംബ് ഭീഷണി. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ഇന്ന് രാവിലെയാണ് ഇരുവർക്കും ഇ-മെയിൽ വഴി സന്ദേശം ലഭിച്ചത്.

ബോംബ് സർവകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യും. ചെന്നൈയിലുള്ള അമേരിക്കൻ എംബസിയും തകർക്കുമെന്നും ഭീഷണിയിൽ പറയുന്നുണ്ട്.

നിവേദ്യ എന്നു പേരുള്ള ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

SCROLL FOR NEXT