പ്രായപൂർത്തിയാവാത്ത കൗമാരക്കാരായ ആൺകുട്ടിയേയും പെൺകുട്ടിയേയും വയനാട് നെയ്ക്കുപ്പ റേഞ്ചിലെ വനത്തിനുള്ളിൽ കാണാതായി. കേണിച്ചിറ പൊലീസ് പരിധിയിലാണ് സംഭവം. പൊലീസും വനം വകുപ്പും സംയുക്തമായി വനത്തിൽ തെരച്ചിൽ നടത്തുന്നുണ്ട്.
കഴിഞ്ഞ രാത്രിയാണ് ഇരുവരെയും കാണാതായത് . പ്രദേശത്തെ മഴ കനത്തതോടെ തെരച്ചിൽ നിർത്തി വെച്ചിരിക്കുകയാണ്.