NEWSROOM

കൊച്ചിയില്‍ മൂന്നര വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദനം

മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്കൂളിലെ വിദ്യാര്‍ഥിയായ ആദികിനെയാണ് അധ്യാപികയായ സീതാലക്ഷ്മി മര്‍ദിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മർദനം. മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്കൂളിലെ വിദ്യാര്‍ഥിയായ ആദികിനെയാണ് അധ്യാപികയായ സീതാ ലക്ഷ്മി മര്‍ദിച്ചത്. കുട്ടിയുടെ പുറത്ത് ചൂരലുകൊണ്ട് അടിയേറ്റ പാടുകള്‍ കാണാം. 

കുട്ടിയെ മട്ടാഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. പഠിക്കാന്‍ ഏല്‍പ്പിച്ച ഭാഗം പഠിച്ചില്ലെന്ന കാരണത്താലാണ് മര്‍ദനമെന്നാണ് വിവരം. കുട്ടിയുടെ മാതാപിതാക്കള്‍ മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

SCROLL FOR NEXT