NEWSROOM

കോഴിക്കോട് കാട്ടുപന്നിയുടെ കുത്തേറ്റ് പതിനൊന്നുകാരന് ഗുരുതര പരുക്ക്

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പുതുപ്പാടിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് പതിനൊന്നുകാരന് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. എലോക്കര കുറ്റിപ്പിലാക്കണ്ടി അമൽ അലിയാറിനാണ് പരിക്കേറ്റത്. പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

SCROLL FOR NEXT