തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. നാവായിക്കുളം സ്വദേശിയായ അഭിജിത്താണ് കസ്റ്റഡിയിലുള്ളത്. നെയാണ് കല്ലമ്പലം പൊലീസാണ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു.
എന്റെ ജീവിതം ഞാൻ സ്പോയിൽ ചെയ്തു എന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് അഭിജിത്തിലേക്ക് എത്തിയത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് യുവാവ് മൊഴി നൽകി. പെൺകുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പൊലീസ് പറയുന്നു.
ചാവർകോട് സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗ്രീഷ്മയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ന്നരയോടെയാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടില്‍ ഗ്രീഷ്മയുടെ അമ്മൂമ്മ സരസ്വതി മാത്രമാണുണ്ടായിരുന്നത്. നാവായിക്കുളം പഞ്ചായത്തിലെ ക്ലര്‍ക്കായ അമ്മ സിന്ധു ജോലിസ്ഥലത്തായിരുന്നു. സംഭവത്തിൽ കല്ലമ്പലം പൊലീസ് നടപടികൾ സ്വീകരിച്ചു.