അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 88 ഓളം കുടിയേറ്റക്കാർ കൈവിലങ്ങുമായി വിമാനത്തിൽ എത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധം ബ്രസീൽ ഗവൺമെൻ്റ് രേഖപ്പെടുത്തി. കുടിയേറ്റക്കാരെ കയറ്റി അയച്ച വിമാനത്തിൽ വെള്ളമോ,എസിയോ ഉണ്ടായിരുന്നില്ല, കൂടാതെ കൈവിലങ്ങ് വയ്ക്കുകയും ചെയ്തിരുന്നു, യുഎസിൻ്റെ ഈ നടപടിയിൽ ബ്രസീൽ ഗവൺമെൻ്റ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള നഗ്നമായ അവഗണനയാണെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഡൊണാൾഡ് ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ അജണ്ടയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ബ്രസീലിനോട് മോശമായ പെരുമാറ്റം നടത്തിയത്. ഗ്വാട്ടിമാല, ബ്രസീൽ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി നിരവധി വിമാനങ്ങളാണ് യുഎസിൽ നിന്നും പറന്നുയരുന്നത്. യാത്രക്കാരോടുള്ള തരംതാഴ്ന്ന പെരുമാറ്റത്തെക്കുറിച്ച് യുഎസ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.
ഏഴ് മാസത്തോളം അദ്ദേഹം അമേരിക്കയിൽ തടങ്കലിൽ ആയിരുന്ന 31 കാരനായ എഡ്ഗർ ഡ സിൽവ മൗറയും വിമാനത്തിലുണ്ടായിരുന്നു. “വിമാനത്തിൽ, അവർ ഞങ്ങൾക്ക് വെള്ളം നൽകിയില്ല, ഞങ്ങളെ കൈയും കാലും കെട്ടിയിരിക്കുകയായിരുന്നു, അവർ ഞങ്ങളെ ബാത്ത്റൂമിലേക്ക് പോകാൻ പോലും അനുവദിച്ചില്ല”, എന്ന് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
എന്നാൽ ട്രംപ് അധികാരമേറ്റയുടൻ പുറപ്പെടുവിച്ച ഏതെങ്കിലും ഇമിഗ്രേഷൻ ഓർഡറുകളുമായി നാടുകടത്തൽ വിമാനത്തിന് നേരിട്ട് ബന്ധമില്ലെന്നും പകരം 2017ലെ ഉഭയകക്ഷി കരാറിൽ നിന്ന് ഉടലെടുത്തതാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിതച്ചതായി
എഎഫ്‌പി റിപ്പോർട്ട് ചെയ്തു.