ബിനു 
NEWSROOM

അട്ടപ്പാടിയിലെ സ്കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതി; ഒക്ടോബർ 14 മുതൽ പുനരാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

പദ്ധതി മുടങ്ങിയതിനെതിരെ  കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരവും നടന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് അട്ടപ്പാടിയിലെ സ്കൂളുകളിൽ മുടങ്ങി കിടന്ന പ്രഭാത ഭക്ഷണ പദ്ധതി ഒക്ടോബർ 14 മുതൽ പുനരാരംഭിക്കും. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട സാങ്കേതികത്വം ഉടൻ പരിഹരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ പറഞ്ഞു. അധ്യയന വർഷം ആരംഭിച്ച് അഞ്ച് മാസത്തോളമായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു.

പാലക്കാട് ജില്ലാ പഞ്ചായത്ത്, ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി സ്കൂളുകളിൽ നടപ്പിലാക്കുന്ന  പ്രഭാത ഭക്ഷണ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.  വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ, ചെലവ് തുക അനുവദിക്കുന്നത് സംബന്ധിച്ച് തർക്കം പരിഹരിക്കാൻ കഴിയാതെ വന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് പദ്ധതിയ്ക്കായി ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത്, പ്രശ്നം പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഒക്ടോബർ 14 ന് പദ്ധതി പുനരാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോൾ പറഞ്ഞു. 

അട്ടപ്പാടിയിൽ 26 സ്കൂളുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പദ്ധതി മുടങ്ങിയതിനെതിരെ  കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരവും നടന്നിരുന്നു. 

SCROLL FOR NEXT