കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിലായത്. ആലത്തൂർ സ്വദേശി ടി.കെ. സുഭാഷ്കുമാറാണ് വിജിലൻസ് പിടിയിലായത്. പ്രവാസിയുടെ ഭൂമി പോക്കുവരവ് ആവശ്യത്തിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
ALSO READ: EXCLUSIVE | തൃശൂര്‍ പൂമലയില്‍ സര്‍ഫാസി നിയമപ്രകാരം കുടിയിറക്ക് ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് കുടുംബം
പ്രവാസിയിൽ നിന്ന് ഡെപ്യൂട്ടി തഹസീൽദാർ 60,000 രൂപ ആവശ്യപ്പെട്ടതായി വിജിലൻസ് കണ്ടെത്തി. ബാങ്ക് എടിഎമ്മിൽ നിന്ന് 25,000 രൂപ കൈമാറുന്നതിനിടെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികൾ.
ALSO READ: തൃശൂര്‍ പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ഗൂഢാലോചന നടത്തി: കൊച്ചിന് ദേവസ്വം ബോര്‍ഡ്