സരണസിലെ തകര്‍ന്ന പാലം 
NEWSROOM

ബിഹാറിൽ വീണ്ടും പാലം തകർന്നു; 17 ദിവസത്തിനിടെ സംസ്ഥാനത്ത് തകർന്നത് 10 പാലങ്ങൾ

ബിഹാറിൽ രണ്ടു ദിവസത്തിനിടെ തകരുന്ന മൂന്നാമത്തെ പാലമാണ് സരണിലേത്.

Author : ന്യൂസ് ഡെസ്ക്

ബിഹാറില്‍ പാലം തകരുന്നത് തുടര്‍ക്കഥയാകുന്നു. ബിഹാറിലെ സരണില്‍ മറ്റൊരു പാലം കൂടി തകര്‍ന്നതോടെ സംസ്ഥാനത്ത് 17 ദിവസത്തിനിടെ തകര്‍ന്ന പാലങ്ങളുടെ എണ്ണം 10 ആയി. സരണിലെ ഗന്ധകി നദിക്ക് കുറുകെയുള്ള 15 വര്‍ഷം പഴക്കമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്.

സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സരണിലെ സരയ്യ, സതുവ പഞ്ചായത്തുകളെ അയല്‍ ജില്ലയായ സിവാനുമായി ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നത് സ്ഥലത്തെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെ രണ്ടു ദിവസത്തിനിടെ തകരുന്ന മൂന്നാമത്തെ പാലമാണ് സരണിലേത്.

സംസ്ഥാനത്ത് അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള പാലങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍വേ നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. സരണിന് പുറമെ സിവാന്‍, ഛപ്ര, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലും രണ്ടാഴ്ചയ്ക്കിടെ പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്ത് പാലം പരിപാലന നയങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

SCROLL FOR NEXT