NEWSROOM

പാടത്ത് വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

എരുമപ്പെട്ടി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

Author : ന്യൂസ് ഡെസ്ക്

തൃശ്ശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. തളി സ്വദേശി രവീന്ദ്രൻ ( 60 ) അരവിന്ദാക്ഷൻ ( 56 ) എന്നിവരാണ് മരിച്ചത്. പാടത്ത് പന്നിക്കുവെച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്.

അടുത്ത ദിവസം ഇരുവരെയും നാട്ടുകാർ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി. എരുമപ്പെട്ടി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

SCROLL FOR NEXT