ബജറ്റ് അവതരണത്തിൽ എല്ലാവരും ഉറ്റു നോക്കിയത്, ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും എതൊക്കെ വില കുറയും എന്നാണ്. സ്വർണ പ്രേമികളെ ആശ്വസിപ്പിക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. സ്വർണത്തിൻ്റേയും വെള്ളിയുടെയും കംസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ഇത് വില കുറയാൻ കാരണമാകും.
- മൊബൈല്‍ ഫോണുകളുടെയും മൊബൈല്‍ ചാര്‍ജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു.
- ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനം 6.4 ശതമാനമായും കുറച്ചു.
- കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി.
- റെസിസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓക്സിജന്‍ രഹിത ചെമ്പിൻ്റെ അടിസ്ഥാന കസ്റ്റംസ് തീരുവ നിർത്തലാക്കി.
- ചെമ്മീന്‍, മീന്‍ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചു.
- ഫെറോണിക്കല്‍, ബ്ലിസ്റ്റര്‍ കോപ്പര്‍ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി.
- ലെതർ
- പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്തിയതോടെ പ്ലാസ്റ്റികിൻ്റെ വില കൂടും.
- അമോണിയം നൈട്രേറ്റിൻ്റെ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയര്‍ത്തി.
- ചില ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തി.
- 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നോട്ടിഫൈഡ് സാധനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ചുമത്തും.
- പിവിസി ഫ്ളക്സ് ബാനറുകള്‍ക്കും വില കൂടും.