മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിന്റെ അവതരണം ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമെന്നും ധനമന്ത്രി പറഞ്ഞു. കർഷകർ, ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
9 മേഖലകള്‍ക്കാണ് ബജറ്റിൽ കൂടുതൽ ഊന്നല്‍ നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വായ്പ നൽകും. വിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ മേഖലയ്ക്ക് 1.48 ലക്ഷം കോടി രൂപ അനുവദിക്കും. വികസനത്തിനായി ദേശീയ സഹകരണ നയം പ്രാബല്യത്തിൽ കൊണ്ടുവരും ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതി. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം ബിഹാറിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കും.
വ്യാവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് ഡോര്‍മിറ്ററി തരത്തിലുള്ള താമസ സൗകര്യം വാടകയ്ക്ക്. മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ 100 ശാഖകള്‍ സ്ഥാപിക്കും. ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി. മൂന്നു വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വെ നടത്തും.
പഴയ പെൻഷൻ പദ്ധതിയിൽ മാറ്റമില്ല. പുതിയ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കും. ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
വില കുറയുന്നവ
മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും.
സ്വർണ്ണം, വെള്ളി, ലെതര്‍ ഉത്പന്നങ്ങൾ, തുണത്തരങ്ങൾ എന്നിവയുടെ വില കുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കംസ്റ്റംസ് ഡ്യൂട്ടി കുറച്ചു.