NEWSROOM

ഗ്യാസ് സിലിണ്ടറിൽ നിന്നും പൊള്ളലേറ്റു; യുവാവിന് ഗുരുതര പരിക്ക്

തീ പിടിത്തത്തിൽ വീടിനുള്ളിലെ സാധന സാമഗ്രികൾ കത്തി നശിച്ചു

Author : ന്യൂസ് ഡെസ്ക്

തൃശൂർ ചാലക്കുടി കൊന്നക്കുഴിയിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറിൽ നിന്നും പൊള്ളലേറ്റ് യുവാവിന് ഗുരുതര പരിക്ക്. തണ്ടേപ്പുള്ളി വീട്ടിൽ 35 വയസുള്ള അരുണിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. തീ പിടിത്തത്തിൽ വീടിനുള്ളിലെ സാധന സാമഗ്രികൾ കത്തി നശിച്ചു.

ചാലക്കുടിയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി ഏറെ നേരത്തെ പരിശ്രമതിനൊടുവിലാണ് തീയണച്ചത്. യുവാവിനെ ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചാലക്കുടി പൊലിസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT