പ്രതീകാത്മക ചിത്രം 
NEWSROOM

മുംബൈ എക്‌സ്‌പ്രസ് വേയിൽ ബസ് അപകടം: 4 പേർക്ക് ദാരുണാന്ത്യം

രാത്രിയിൽ മുംബൈ എക്‌സ്പ്രസ് ഹൈവേയ്‌ക്ക് സമീപമുള്ള ട്രാക്ടറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

മുംബൈ എക്‌സ്‌പ്രസ് വേയിൽ ബസ് കുഴിയിലേക്ക് വീണ് 4 പേർ മരിച്ചു. ഡോംബിവ്‌ലിയിലെ കേസർ ഗ്രാമത്തിൽ നിന്ന് മഹാരാഷ്ട്രയിലെ പന്ദർപൂരിലേക്ക് പോവുകയായിരുന്ന ഭക്തർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് .

രാത്രിയിൽ മുംബൈ എക്‌സ്പ്രസ് ഹൈവേയ്‌ക്ക് സമീപമുള്ള ട്രാക്ടറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് കുഴിയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് മുംബൈ എക്സ്പ്രസ് ഹൈവേയിലെ മുംബൈ-ലോണാവാല പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസ് പുറത്തെടുക്കുകയും മൂന്നു മണിക്കൂറിനു ശേഷം പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

SCROLL FOR NEXT