NEWSROOM

എറണാകുളം ചക്കരപ്പറമ്പിൽ വാഹനാപകടം; തമിഴ്നാട് സ്വദേശികളായ വിദ്യാർഥികൾക്ക് പരുക്ക്

കോയമ്പത്തൂർ നിന്നും വിനോദസഞ്ചാരത്തിനായി വന്ന കോളേജ് ബസ്സാണ് അപകടത്തിൽപെട്ടത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം ചക്കരപ്പറമ്പിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടയ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് വിദ്യാർഥികൾക്ക് പരുക്ക്. കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് മറിഞ്ഞത്.


കോയമ്പത്തൂർ നിന്നും വിനോദസഞ്ചാരത്തിനായെത്തിയ വിദ്യാർഥികളും അധ്യാപകരുമടക്കം 30 ഓളം പേരാണ് ബസിലുണ്ടായിരുന്നത്. നിസ്സാര പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

SCROLL FOR NEXT