NEWSROOM

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം

രാവിലെ മറ്റൊരു വിദ്യാർഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസും ബൈക്കും കൂട്ടിയിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ ആണ് മരിച്ചത്. 19 വയസായിരുന്നു. മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർഥിയാണ് ഹാഷിർ.

രാവിലെ മറ്റൊരു വിദ്യാർഥിക്കൊപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരുക്കേറ്റ ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല.

SCROLL FOR NEXT