NEWSROOM

തോളിൽ കൈവെച്ചതിനെ ചൊല്ലി തർക്കം; കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം

പിൻസീറ്റിൽ യാത്ര ചെയ്ത പറമ്പിൽബസാർ സ്വദേശി റംഷാദാണ് നിഷാദിനെ ആക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം. പന്തീരാങ്കാവ് - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. മാങ്കാവ് സ്വദേശി നിഷാദിനാണ് പരിക്കേറ്റത്.

തോളിൽ കൈ വെച്ചതിലെ തർക്കമാണ് മർദനത്തിന് കാരണം. പിൻസീറ്റിൽ യാത്ര ചെയ്ത പറമ്പിൽബസാർ സ്വദേശി റംഷാദാണ് നിഷാദിനെ ആക്രമിച്ചത്. മറ്റൊരു ബസിലെ ഡ്രൈവറാണ് റംഷാദ്. സംഭവത്തിൽ പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റു ചെയ്തു.

SCROLL FOR NEXT