NEWSROOM

ആഗ്ര-അലിഗഢ് നാഷണൽ ഹൈവേയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം: 12 മരണം

പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്

Author : ന്യൂസ് ഡെസ്ക്

ആഗ്ര-അലിഗഢ് നാഷണൽ ഹൈവേയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. വാനിലെ യാത്രക്കാരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ദേശീയപാത 93 ലാണ് അപകടം നടന്നത്.

അപകടത്തിൽ പരുക്കേറ്റ 16 പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ആഗ്ര-അലിഗഡ് ദേശീയ പാതയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് വാനിന് പിന്നിലിടിച്ചതെന്ന് എസ് പി നിപുൺ അഗർവാൾ പറഞ്ഞു. ഹത്രസിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു യാത്രക്കാർ.

SCROLL FOR NEXT