NEWSROOM

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ സംഘർഷം; പൊലീസുകാർക്കും വിദ്യാർഥികൾക്കും പരിക്ക്

എംഎസ്എഫ് - എസ്എഫ്ഐ വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷം

Author : ന്യൂസ് ഡെസ്ക്


കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ സംഘർഷം. പുലർച്ചെ ഒരു മണിയോടെയാണ് സംഘർഷമുണ്ടായത്. എംഎസ്എഫ് - എസ്എഫ്ഐ വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷം. പൊലീസുകാർക്കും വിദ്യാർഥികൾക്കും പരിക്കേറ്റു.

രണ്ട് പൊലീസുകാർക്കും എട്ട് വിദ്യാർഥികൾക്കും സംഘർഷത്തിൽ പരിക്കേറ്റു. പിന്നാലെ കൂടുതൽ പൊലീസ് എത്തി നിയന്ത്രിച്ചു. മലപ്പുറം വളാഞ്ചേരി മജ്ലിസ് കോളേജിലാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്.  ഫെബ്രുവരി 22 മുതൽ 26 വരെയാണ് ഇൻ്റർസോൺ കലോത്സവം നടക്കുന്നത്. 110 ഇനങ്ങളിലായി അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. അനു ജിഷ്ണു പ്രണോയ്, സിദ്ധാർത്ഥ്, മിഹിർ അഹമ്മദ്, ഫാത്തിമ ലത്തീഫ്, ശ്രദ്ധ സതീഷ് ഇങ്ങനെ 5 വേദികളിലായി 5 ദിവസമാണ് മത്സരം നടക്കുക.

സോൺ മത്സരങ്ങളിലുണ്ടായ വിദ്യാർത്ഥി സംഘ‍ർഷത്തിൻ്റെ പശ്ചാലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് ഇന്‍റര്‍ സോൺ മത്സരങ്ങൾ നടക്കുന്നത്. നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ, ബി സോൺ കലോത്സവങ്ങളിലും വിദ്യാർഥി സംഘടനകളുടെ സംഘർഷങ്ങൾ ഉണ്ടായിരുന്നു.

SCROLL FOR NEXT