NEWSROOM

താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കൽ; നിയന്ത്രണം കടുപ്പിച്ച് കാനഡ

ഈ വർഷത്തിൽ അന്തർദേശീയ വിദ്യാർഥി പെർമിറ്റുകൾ 35% കുറയ്ക്കുമെന്നും അടുത്ത വർഷം ഇത് 10% കൂടി കുറയ്ക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എക്‌സിൽ പോസ്റ്റിൽ കുറിച്ചു

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി കാനഡയിൽ നിയമങ്ങൾ കർശനമാക്കുന്നു. വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നും കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ജൂഡോ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിദേശ തൊഴിലാളി നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് നിരവധി ഇന്ത്യക്കാരെ ബാധിക്കും.

ഈ വർഷത്തിൽ അന്തർദേശീയ വിദ്യാർഥി പെർമിറ്റുകൾ 35% കുറയ്ക്കുമെന്നും അടുത്ത വർഷം ഇത് 10% കൂടി കുറയ്ക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എക്‌സിൽ പോസ്റ്റിൽ കുറിച്ചു. കുടിയേറ്റം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് ഒരു നേട്ടമാണ് . എന്നാൽ അവർ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാർഥികളെ മുതലെടുക്കുകയും ചെയ്യുമ്പോൾ ഇത് രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡാറ്റ അനുസരിച്ച്, കാനഡ 2023-ൽ 5,09,390 പേർക്കും 2024-ലെ ആദ്യ ഏഴ് മാസങ്ങളിൽ 1,75,920 പേർക്കും അംഗീകാരം നൽകി. പുതിയ നീക്കം 2025-ൽ നൽകിയ അന്താരാഷ്ട്ര പഠന പെർമിറ്റുകളുടെ എണ്ണം 4,37,000 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില വിദ്യാർഥികളുടെയും താത്കാലിക വിദേശ തൊഴിലാളികളുടെയും പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് യോഗ്യതയും ഈ മാറ്റങ്ങൾ പരിമിതപ്പെടുത്തും.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുജനാഭിപ്രായ വോട്ടെടുപ്പിൽ ട്രൂഡോയുടെ ലിബറൽ ഗവൺമെൻ്റ് പിന്നിലാണ്. അന്താരാഷ്‌ട്ര വിദ്യാർഥികളും വിദേശ തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരിയിൽ കാനഡയും അന്താരാഷ്ട്ര വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ പരിധി ഏർപ്പെടുത്തിയിരുന്നു. താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5% ആയി കുറയ്ക്കുമെന്ന് കാനഡ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.


https://x.com/JustinTrudeau/status/1836505915568136239


SCROLL FOR NEXT