ശബരിമല സന്നിധാനത്ത് നിന്ന് കഞ്ചാവ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശി വിശാൽ എന്ന തീർഥാടകനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തീർഥാടകനിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുത്തത്.
കേസിൽ സന്നിധാനം എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തി.