NEWSROOM

പണ്ടാരം ഭൂമി പിടിച്ചെടുക്കൽ; സർവേയ്‌ക്കെത്തുന്നവരെ തടയരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം

സർവേക്കെത്തിയ ഉദ്യോഗസ്ഥരെ ഇന്നും ജനങ്ങൾ തടഞ്ഞിരുന്നു. എല്ലാ മേഖലയിലും ജനങ്ങളുടെ വലിയ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കാളികളായി

Author : ന്യൂസ് ഡെസ്ക്

പണ്ടാരം ഭൂമിയുടെ സർവേയ്‌ക്കെത്തുന്നവരെ തടയരുതെന്നും അങ്ങനെ സംഭവിച്ചാല്‍ കർശന നിയമ നടപടിയുണ്ടാകുമെന്നും നിവാസികള്‍ക്ക് നിർദേശം നല്‍കി ലക്ഷദ്വീപ് ഭരണകൂടം. പ്രതിഷേധം അടിച്ചമർത്തി സർവേ പൂർത്തിയാക്കാനാണ് സർക്കാരിൻ്റെ നീക്കം.

സർവേക്കെത്തിയ ഉദ്യോഗസ്ഥരെ ഇന്നും ജനങ്ങൾ തടഞ്ഞിരുന്നു. എല്ലാ മേഖലയിലും ജനങ്ങളുടെ വലിയ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കാളികളായി. ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

പണ്ടാരം ഭൂമി സര്‍ക്കാരിൻ്റേതാണെന്ന് കാട്ടിയാണ് ഭരണകൂടം നിവാസികള്‍ക്ക് നിര്‍ദേശം നൽകിയത്. പണ്ടാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ദ്വീപ് വാസികള്‍ കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമിയും പണ്ടാരം ഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലത്ത് നിരവധി വീടുകളുമുണ്ട്. കഴിഞ്ഞ ദിവസം ആള്‍ത്താമസമില്ലാത്ത ദ്വീപിലെ ഭൂമി പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്.

SCROLL FOR NEXT