NEWSROOM

ശബരിമല തീർത്ഥാടകർക്ക് നേരെ കാർ പാഞ്ഞുകയറി അപകടം; മൂന്ന് പേർക്ക് പരുക്ക്

വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറിയാണ് അപകടം

Author : ന്യൂസ് ഡെസ്ക്

എരുമേലി പമ്പാവാലി കണമല പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ശബരിമല തീർത്ഥാടകരുടെ മുകളിലേക്ക് പാഞ്ഞുകയറി വൻ അപകടം. വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറിയാണ് അപകടം.

തമിഴ്നാട് സ്വദേശികളായ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോർട്ട്. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സുരേഷിൻ്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.

പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തീർത്ഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

SCROLL FOR NEXT