തിരുവനന്തപുരം ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങൽ മൂന്നു മുക്കിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. ചിറയിൻകീഴ് മുടപുരം സ്വദേശികളായ നെബിൻ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
READ MORE: പിറന്നാൾ ആഘോഷത്തിനായി വാങ്ങിയ ചോക്ലേറ്റിൽ പുഴുക്കൾ; വാങ്ങിയത് അമ്പൂരിയിലെ ബേക്കറിയിൽ നിന്ന്
അതേസമയം, കോഴിക്കോട് താമരശേരിയിലുണ്ടായ അപകടത്തിൽ അമ്പായത്തോട് മിച്ചഭൂമി സ്വദേശിനിക്ക് പരുക്കേറ്റു. കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്. താമരശ്ശേരി ചുങ്കം ഓട്ടോസ്റ്റാൻ്റിന് സമീപത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബേബിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
READ MORE: പി.വി. അൻവറിൻ്റെ നിലപാട്, പാർട്ടിയും ഗവൺമെൻ്റും വിശദീകരിക്കുന്നിടത്ത് അവസാനിക്കണം: എ. വിജയരാഘവൻ