NEWSROOM

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണു; നിസാര പരുക്കുകളോടെ രക്ഷപ്പെട്ട് യാത്രക്കാർ

അപകട സമയത്ത് കിണറിൽ ഏകദേശം ആറടിത്താഴ്ച്ചയോളം വെള്ളമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്


എറണാകുളം കോലഞ്ചേരി പാങ്കോട് കവലയിൽ കാർ നിയന്ത്രണം വിട്ട് കിണറിലേക്ക് പതിച്ചു. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് 15 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്. കാറിലെ യാത്രക്കാരായിരുന്ന കൊട്ടാരക്കര സ്വദേശികൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.


വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ കിണറിലേക്ക് പതിക്കുകയായിരുന്നു. അപകട സമയത്ത് കിണറിൽ ഏകദേശം ആറടിത്താഴ്ച്ചയോളം വെള്ളമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ നിസാര പരുക്കകളോടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്

SCROLL FOR NEXT