NEWSROOM

ഹൃദയ ശസ്ത്രക്രിയ പുനരാരംഭിച്ചു; സജ്ജമായി കണ്ണൂർ മെഡിക്കൽ കോളേജ്

അടുത്ത ദിവസം മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ പുനരാരംഭിച്ചു. മെഷീൻ തകരാർ പരിഹരിച്ചു. അടുത്ത ദിവസം മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയ മുടങ്ങിയതിനെ തുടർന്ന് 26 രോ​ഗികളെ തിരിച്ചയച്ചിരുന്നു. ലാബിലെ മെഷീൻ തകരാറിനെ തുടർന്നായിരുന്നു രോഗികളെ ഡിസ്ചാർജ് ചെയ്തത്. നവീകരണത്തിൻ്റെ പേരിൽ ബൈപാസ് സർജ്ജറിക്കുള്ള രണ്ട് തിയേറ്ററുകളും 6 മാസമായി അടച്ചിട്ട നിലയിലായിരുന്നു. ആൻജിയോ ഗ്രാം, ആൻജിയോ പ്ലാസ്റ്റി, പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങി ഹൃദയസംബന്ധമായ എല്ലാ ശസ്ത്രക്രിയകൾക്കും ആശ്രയമായ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ കാത്ത് ലാബിലെ മൂന്ന് മെഷീനുകളും തകരാറിലായതോടെയാണ് രോഗികളെ ഡിസ്ചാർജ് ചെയ്തത്. പറഞ്ഞയച്ചിരുന്നത്.

SCROLL FOR NEXT