മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് പാർട്ടിയെ നിരോധിക്കാനൊരുങ്ങി പാകിസ്ഥാൻ സർക്കാർ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പാർട്ടിയെ നിരോധിക്കുന്നത്. തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലൂടെ പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്ത തരാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവരണ സീറ്റ് കേസിൽ പിടിഐക്കും, ഇദ്ദത്ത് കേസിൽ ഇമ്രാൻ ഖാനും കോടതികൾ ആശ്വാസം നൽകിയതിന് പിന്നാലെയാണ് തീരുമാനം.
രാജ്യം മുന്നോട്ട് പോകണമെങ്കിൽ, പിടിഐയുടെ നിലനിൽക്കുകയാണെങ്കിൽ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി. സുപ്രീം കോടതി വിധിക്ക് ശേഷം പിടിഐ ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു വന്നിരുന്നു.
1996ലാണ് പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് അഥവാ പിടിഐ ഇമ്രാൻ ഖാൻ രൂപീകരിക്കുന്നത്. 2018ൽ പാർട്ടി അധികാരത്തിൽ വരികയും ചെയ്തു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് 2022 ഏപ്രിലിലാണ് പിടിഐ സർക്കാർ പരാജയപ്പെടുന്നത്.