സിനിമാ താരങ്ങളായ സ്വാസിക, ബീന ആൻ്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ പൊലീസ് കേസ്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്. കേസിൽ ബീന ആൻ്റണി ഒന്നാം പ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്.
ALSO READ: സിദ്ദീഖ് ഇന്നും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായേക്കും ; പൊലീസ് ആവശ്യപ്പെട്ട രേഖകൾ നൽകുമെന്ന് സൂചന
യൂട്യൂബിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. പ്രമുഖരായ നടൻമാർക്കെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
നേരത്തെ സിനിമാ മേഖലയിലെ പ്രമുഖ നടൻമാർക്കെതിരെ ലൈംഗികാരോപണവുമായി നടി രംഗത്തെത്തിയിരുന്നു. . നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ പരാതി. ഇവരുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.