NEWSROOM

'സിനിമാ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു'; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്

നിര്‍മാതാവ് ആന്റോ ജോസഫാണ് രണ്ടാം പ്രതി.

Author : ന്യൂസ് ഡെസ്ക്


നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പരാതിയില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് എതിരെ കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് രണ്ടാം പ്രതി.

ഹേമ കമ്മിറ്റിയില്‍ മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കുന്നു. സിനിമാ മേഖലയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നെന്നും സാന്ദ്ര തോമസ് പരാതിയില്‍ ആരോപിക്കുന്നു. കോടതി നിര്‍ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് മുന്നില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി എന്ന പേരില്‍ സാന്ദ്രയെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

എന്നാല്‍ സാന്ദ്രയെ പുറത്താക്കിയ നടപടി എറണാകുളം സബ് കോടതി സ്‌റ്റേ ചെയ്തിരുന്നു. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം.

SCROLL FOR NEXT