ഡിവിൻ കെ. ദിനകരൻ, ഡ്രൈവർക്കെതിരായ എഫ്ഐആറിന്‍റെ പതിപ്പ് 
NEWSROOM

'കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി'; അന്തരിച്ച സിപിഐ നേതാവ് പി. രാജുവിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്

എറണാകുളം സിപിഐ മുന്‍ ജില്ല സെക്രട്ടറി പി. രാജുവിന്റെ മരണത്തില്‍ പ്രകോപിതരായ ഡ്രൈവറും ബന്ധുവും നിലവിലെ ജില്ലാ സെക്രട്ടറിയുടെ മകനും സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗവുമായ ഡിവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പരാതി.

Author : ന്യൂസ് ഡെസ്ക്

സിപിഐ നേതാവ് പി. രാജുവിന്റെ മരണത്തിന് പിന്നാലെ ഡ്രൈവര്‍ക്കെതിരെ കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ നടത്താന്‍ കേസ്. സിപിഐ ജില്ലാ സെക്രട്ടറി ദിനകരന്റെ മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതിനാണ് കേസ്.

എറണാകുളം സിപിഐ മുന്‍ ജില്ല സെക്രട്ടറി പി. രാജുവിന്റെ മരണത്തില്‍ പ്രകോപിതരായ ഡ്രൈവറും ബന്ധുവും നിലവിലെ ജില്ലാ സെക്രട്ടറിയുടെ മകനും സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗവുമായ ഡിവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പരാതി.

പരാതിയില്‍ രാജുവിന്റെ ഡ്രൈവറായിരുന്ന ധനീഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പി. രാജുവിന്റെ സംസ്‌കാര ചടങ്ങില്‍ നിന്ന് ദിനകരനും മകന്‍ ഡിവിനും അടക്കം ചില സിപിഐ നേതാക്കള്‍ വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ആക്രമിക്കാന്‍ ശ്രമം നടക്കുന്നതായി ഡിവിനും പരാതിയുമായി രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT