NEWSROOM

ഉച്ചഭക്ഷണ അരിയിൽ തിരിമറി, ലക്ഷങ്ങളുടെ നഷ്ടം; ഒറ്റപ്പാലം സപ്ലെകോ ഡിപ്പോയിലെ മുൻ മാനേജർക്കെതിരെ കേസ്

നിലവിൽ സീനിയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന എസ് പ്രമോദിനെതിരെ ഒറ്റപ്പാലം പൊലീസ് ആണ് കേസെടുത്തത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഒറ്റപ്പാലം താലൂക്ക് സപ്ലെകോ ഡിപ്പോയിലെ മുൻ മാനേജർക്കെതിരെ കേസ്. ഉച്ച ഭക്ഷണ അരിയിൽ തിരിമറി നടത്തി ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് മുൻ ഡിപ്പോ മാനേജർ ആയിരുന്ന എസ്. പ്രമോദിനെതിരെ കേസെടുത്തത്. നിലവിൽ സീനിയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്ന്ന പ്രമോദ് ഒറ്റപ്പാലം പൊലീസ് ആണ് കേസെടുത്തത്. നിലവിലെ ഡിപ്പോ മാനേജരാണ് പരാതി നൽകിയത്. 


പ്രമോദ് ഡിപ്പോ മാനേജർ ആയിരുന്ന 2023 ജൂൺ 22 നാണ് തിരുമറി നടന്നതായി പരാതിയിൽ പറയുന്നത്. എഫ് സി ഐ യിൽ നിന്നും ഉച്ചഭക്ഷണത്തിനായി ഒറ്റപ്പാലത്തെ ഡിപ്പോയിൽ എത്തിച്ച 246 ചാക്ക് അരിയിൽ ക്രമക്കേട് നടത്തിയെന്നാണ് നിലവിലെ ഡിപ്പോ മാനേജറുടെ പരാതി. ഇതുവഴി സപ്ലൈക്കോക്ക് 5 ലക്ഷത്തിലധികം രൂപ നഷ്ടം നേരിട്ടതായും പരാതിയിൽ പറയുന്നു.

ALSO READ: ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചു കയറി; കായംകുളം താലൂക്ക് ആശുപത്രിയില്‍ കൂട്ട നടപടി

വകുപ്പുതല അന്വേഷണത്തിലാണ് നഷ്ടമുണ്ടായതായി കണ്ടെത്തിയത്. പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡിപ്പോ മാനേജർ പൊലീസിൽ പരാതി നൽകിയത്. ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ എ അജീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

SCROLL FOR NEXT