NEWSROOM

ലൈംഗികാതിക്രമ പരാതി: മലയാളം സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്

തിരുവല്ലം പൊലീസാണ് അസീമിനെതിരെ കേസെടുത്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സീരിയല്‍ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമമെന്ന് പരാതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്തു. മൂന്നു പീഡന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കിടെയാണ് സീരിയല്‍ സെറ്റില്‍ ലൈംഗികാതിക്രമമെന്ന പരാതി പുറത്തുവരുന്നത്. അതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ തിരുവല്ലം പോലീസ് കേസെടുത്തു. എഫ്‌ഐആറിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു

മറ്റ് രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി അസീം ഫാസിലിനെതിരെ ലഭിച്ചതായി ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. അസീമിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിന്റെ കത്ത് പുറത്തുവന്നു. അസീം ഫാസിലിനെതിരെ പരാതി നല്‍കിയതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പോലീസില്‍ പരാതി നല്‍കാതെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും ആരോപണമുണ്ട്.

SCROLL FOR NEXT