NEWSROOM

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്

ടിഡിപി നേതാവ് രാമലിംഗം നല്‍കിയ പരാതിയില്‍ പ്രകാശം ജില്ലയിലെ മദ്ദിപ്പാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസെടുത്ത് പൊലീസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കുടുംബാഗങ്ങളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് കേസ്. ടിഡിപി നേതാവ് രാമലിംഗം നല്‍കിയ പരാതിയില്‍ പ്രകാശം ജില്ലയിലെ മദ്ദിപ്പാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രബാബു നായിഡുവിനെ കൂടാതെ , അദ്ദേഹത്തിന്റെ മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രാഹ്‌മിണി , ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവരുള്‍പ്പെടെ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാക്കളുടെ ചിത്രങ്ങള്‍ ഒന്നടങ്കം രാം ഗോപാല്‍ വര്‍മ്മ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.


ചന്ദ്രബാബു നായിഡുവിന്റെ വിമര്‍ശകന്‍ കൂടിയായ രാം ഗോപാല്‍ വര്‍മ്മ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ടിഡിപി പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു.

SCROLL FOR NEXT