NEWSROOM

ഭർത്താവിൻ്റെ കള്ള ഒപ്പിട്ട് തട്ടിയത് 22 ലക്ഷം രൂപ; ഭാര്യയും, മകളും ഉൾപ്പടെ മൂന്ന് പേർക്കെതിരെകേസ്

വിൽ‌സൻ തോമസ് നൽകിയ പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പൊലീസാണ് കേസ് എടുത്തത്

Author : ന്യൂസ് ഡെസ്ക്

കാക്കനാട് ഭർത്താവിൻ്റെ കള്ള ഒപ്പിട്ട് 22 ലക്ഷം തട്ടിയ സംഭവത്തിൽ ഭാര്യയും, മകളും ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്. വിൽ‌സൻ തോമസ് നൽകിയ പരാതിയെ തുടർന്ന് ഇൻഫോപാർക്ക് പൊലീസാണ് കേസ് എടുത്തത്. വിൽ‌സൻ തോമസിന്റെ ഭാര്യയും, മകളും, മരുമകനുമാണ് കേസിലെ പ്രതികൾ.


കാക്കനാട് നോയൽ ഗ്രീൻ നേച്ചർ ഡോ.റോസി ഫിലിഫ്, തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ റെഡ്എൻ്റ് ഡെന്റൽ സ്കിൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക് മാനേജിങ് ഡയറക്ടർ റീന ഫിലിപ്, വി.ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ. കെ. ചിറ്റിൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കാക്കനാട് ഐഎംജി ജങ്ഷന് സമീപം നോയൽ ഗ്രീൻ നേച്ചർ ഫ്ലാറ്റിലെ വച്ച് പ്രതികൾ ഗുഡാലോചന നടത്തിയെന്ന് പൊലീസ് കണ്ടെത്തി. ഇൻ്റൽ മണിയിലെ 6 ലക്ഷം രൂപയുടെ ബോണ്ടും, ഐസിഎൽ ഫിൻകോർപ്പിലെ 16 ലക്ഷം രൂപയുടെ ബോണ്ടുകൾ ഉൾപ്പടെ കള്ളയൊപ്പിട്ട് തട്ടിയെടുത്തതായാണു പരാതിയിൽ പറയുന്നത്.

SCROLL FOR NEXT