NEWSROOM

'എവിടെയാണ് പ്രതീക്ഷ'; മുകേഷിനെതിരായ #MeToo ആരോപണം വീണ്ടും ഉയര്‍ത്തി കാസ്റ്റിങ് ഡയറക്ടര്‍

2018 ല്‍ ട്വിറ്ററിലൂടെ മുകേഷിനെതിരായ സംഭവത്തെ കുറിച്ച് ടെസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

നടനും എംഎല്‍എയുമായ മുകേഷിനെതിരായ മീ ടു ആരോപണം ഓര്‍മ്മപ്പെടുത്തി ബോളിവുഡ് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. 2018 ല്‍ ട്വിറ്ററിലൂടെ മുകേഷിനെതിരായ സംഭവത്തെ കുറിച്ച് ടെസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ കുറിച്ച് ടെസ് ജോസഫ് വീണ്ടും ഓര്‍മപ്പെടുത്തിയത്. 'നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ എവിടെയാണ് പ്രതീക്ഷ' എന്നാണ് ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

19 വർഷം മുൻപു കോടീശ്വരന്‍  പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന ഡെറിക് ഒബ്രിയിയോട് പറഞ്ഞപ്പോൾ ആ പരിപാടിയിൽനിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

20 വയസില്‍ മുകേഷില്‍ നിന്ന് നേരിട്ട അതിക്രമം വെളിപ്പെടുത്തിയപ്പോള്‍, അങ്ങനെയൊരു സംഭവം ഓർമ്മയില്ലെന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം. ടെസിൻ്റെ പരാതി വ്യക്തതയില്ല എന്ന പേരിലാണ് 'അമ്മ' അന്വേഷണം പോലുമില്ലാതെ ഈ സംഭവത്തെ തള്ളിയത്. ടെസും 'അമ്മ'യും നേരിട്ടു പോയാണ് ഇടവേള ബാബുവിന് പരാതി നൽകിയത്.

SCROLL FOR NEXT