NEWSROOM

കോഴിക്കോട് ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണുമരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

റെയിൽവേ കരാർ ജീവനക്കാരനായ അനില്‍കുമാര്‍ തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണനെ ട്രെയിനില്‍ നിന്ന് തള്ളിയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണുമരിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. റെയിൽവേ കരാർ ജീവനക്കാരനായ അനില്‍ കുമാര്‍ തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണനെ ട്രെയിനില്‍ നിന്ന് തള്ളിയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശനിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.

മംഗലാപുരത്ത് നിന്നും കൊച്ചുവേളിയിലേക്ക് പോകുകയായിരുന്ന സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് ശരവണൻ പുറത്തേക്ക് വീണത്. അബദ്ധത്തിൽ ട്രെയിനിൽ നിന്നും വീണതാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, പിന്നാലെ ഇയാളെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന സംശയവും പൊലീസിന് ഉണ്ടായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ട്രെയിനിലെ എ.സി. കമ്പാർട്ട്മെന്റിലെ കോൺട്രാക്ട് ജോലിക്കാരനായ കണ്ണൂർ സ്വദേശി അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

SCROLL FOR NEXT