പ്രതീകാത്മക ചിത്രം 
NEWSROOM

Budget 2024: ലക്ഷ്യം സ്ത്രീശാക്തീകരണം; 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ

സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ  പ്രതിബദ്ധത പ്രതിഫലിക്കുന്നതായിരുന്നു ഇത്തവണത്തെ കേന്ദ്ര ബജറ്റ്

Author : ന്യൂസ് ഡെസ്ക്

രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകി മൂന്നാം മോദി സർക്കാരിൻ്റെ സമ്പൂർണ ബജറ്റ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി വമ്പൻ പദ്ധതികളാണ് ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി 3 ലക്ഷം കോടി രൂപയിലധികം അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയായാണ് ഇത് വിഭാവനം ചെയ്യുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.

വ്യവസായ മേഖലയുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വർക്കിംഗ് വിമൻ ഹോസ്റ്റലുകൾ, ക്രെഷുകൾ എന്നിവ സ്ഥാപിക്കുന്നതിലൂടെ തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ ഉയർന്ന പങ്കാളിത്തം സർക്കാർ സുഗമമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ, സ്ത്രീകൾക്ക് പ്രത്യേക നൈപുണ്യ പരിപാടികൾ സംഘടിപ്പിക്കാനും വനിതാ എസ്എച്ച്ജി സംരംഭങ്ങൾക്ക് വിപണി പ്രവേശനം പ്രോത്സാഹിപ്പിക്കാനും ഈ പങ്കാളിത്തത്തിലൂടെ ശ്രമിക്കുമെന്നും സീതാരാമൻ പ്രഖ്യാപിച്ചു.

SCROLL FOR NEXT