കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്രസർക്കാർ. കൃഷിനശിപ്പിക്കുന്ന കാട്ടു പന്നികളെ വേട്ടയാടാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാമെന്നും കേന്ദ്രം അറിയിച്ചു.
കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ ഒന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റണമെന്ന് കേരളത്തിൻ്റെ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. എ. എ. റഹീം എംപിക്ക് പാർലമെൻ്റിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നിയമസഭ പാസാക്കിയ പ്രമേയത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രം അറിയിച്ചു.