NEWSROOM

സംസ്ഥാനത്തോട് കാണിക്കുന്നത് ക്രൂരമായ അവഗണന; കേന്ദ്രത്തിനെതിരായ സമരത്തിന് പ്രതിപക്ഷം തയാറാകുമോ? കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ

വയനാട് പുനരധിവാസത്തിന് സർക്കാർ കാണിക്കുന്നത് ധീരമായ നേതൃത്വമാണ്. കേരളത്തിലെ ജനങ്ങൾ മുഴുവൻ സർക്കാരിനൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ എല്ലാവരും ഒന്നിച്ച് തയാറാകണണെന്ന് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ. കേന്ദ്രത്തിനെതിരായ സമരത്തിന് പ്രതിപക്ഷം തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: കേവലം കോൺക്രീറ്റ് ഭവനമല്ല വയനാട് പുനരധിവാസമെന്ന് പ്രതിപക്ഷം; കേന്ദ്രം പാതി അടിയന്തര സഹായം പോലും നൽകിയില്ലെന്ന് സർക്കാർ

കേന്ദ്രം കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം. വയനാട് പുനരധിവാസത്തിന് സർക്കാർ കാണിക്കുന്നത് ധീരമായ നേതൃത്വമാണ്. കേരളത്തിലെ ജനങ്ങൾ മുഴുവൻ സർക്കാരിനൊപ്പം ഉണ്ട്. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുഖത്തു നിന്നും വയനാടിനെ രക്ഷപ്പെടുത്താൻ കേരളീയർ ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയം സഭ ഐക്യകണ്ഠനേ പാസാക്കിയിരിക്കുകയാണ്. പ്രമേയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ, കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. പ്രതിപക്ഷവും ഒന്നടങ്കം കേന്ദ്രത്തിൽ നിന്നുണ്ടാകുന്ന അവഗണനയെ സഭയിൽ ഉയർത്തിക്കാട്ടി. സംസ്ഥാനത്തിന് സഹായം കൊടുക്കേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ടെന്നും എന്തൊരു അവഗണനയാണ് കേന്ദ്രം കാണിക്കുന്നതെന്നും വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. 

SCROLL FOR NEXT