ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്ക സെമിയിൽ. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 179ന് പുറത്തായതോടെ ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കുകയായിരുന്നു. ടൂർണമെൻ്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്ഥാൻ ഇതോടെ ടൂർണമെൻ്റിൽ നിന്ന് പുറത്തായി. മത്സരത്തിൽ തോറ്റാലും ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കും.
ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് 207 റൺസിൻ്റെ ജയം സ്വന്തമാക്കുകയോ ചേസിങ്ങിലാണെങ്കിൽ 11.1 ഓവറിൽ കളി തീർക്കുകയോ ചെയ്താൽ അഫ്ഗാനിസ്ഥാന് സെമി പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ടിൻ്റെ ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ തന്നെ ദക്ഷിണാഫ്രിക്ക അവസാന നാലിലേക്ക് മാർച്ച് ചെയ്തു.
ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിനും പാകിസ്ഥാനും ഒപ്പം, ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇംഗ്ലണ്ടും നേരത്തെ ടൂർണമെൻ്റിൽ നിന്ന് പുറത്തായിരുന്നു.