NEWSROOM

ചാംപ്യന്‍സ് ട്രോഫിക്കായി രോഹിത്തും സംഘവും പാകിസ്ഥാനിലേക്കില്ല; നിലപാടറിയിച്ച് ബിസിസിഐ

സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്


അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെൻ്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ല. സുരക്ഷാ കാരണങ്ങളാല്‍ രോഹിത്തും സംഘവും പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ, ഐസിസിയെ രേഖാമൂലം അറിയിച്ചു. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്.

പാകിസ്ഥാന് പകരം ചാംപ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക.

കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് ബന്ധം സാധാരണഗതിയിലാക്കുന്ന രീതിയിലുള്ള ചര്‍ച്ചകളും ഇരുവരും നടത്തി. സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷ കൂടിയാണ് ബിസിസിഐ തീരുമാനത്തോടെ അസ്ഥാനത്തായത്.

SCROLL FOR NEXT