NEWSROOM

ഗുജറാത്തിനെ ഭീതിയിലാഴ്ത്തി ചാന്ദിപുര വൈറസ്; രോഗലക്ഷണങ്ങൾ എന്തൊക്കെ?

1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധയേറ്റ് ആറ് കുട്ടികളുൾപ്പെടെ എട്ട് പേർ മരിച്ചു. ഇതേ രോഗലക്ഷണങ്ങളോടെ 12 ഓളം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിട്ടുള്ളത്.

എന്താണ് ചാന്ദിപുര വൈറസ്? രോഗലക്ഷണങ്ങൾ എന്തൊക്കെ?

റാബ്ഡോവിറിഡേ ഇനത്തിൽപെട്ട വൈറസാണ് ചാന്ദിപുര. ഈഡിസ് ഈജിപ്‌തി കൊതുകുകളും, ഈച്ചകളുമാണ് രോഗവാഹകർ. പനി, ശരീരവേദന, തലവേദന, തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ.  പിന്നീട് അപസ്മാരവും ഉണ്ടായേക്കാം. ഇന്ത്യയിൽ നടന്ന മുൻകാല പഠനങ്ങളിൽ ശ്വാസതടസം, രക്തസ്രാവ പ്രവണതകൾ എന്നിവയും ലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിലാണ് വൈറസ് ആദ്യമായി കണ്ടെത്തുന്നത്. നിലവിൽ ഇതിനെതിരെ പ്രത്യേക ആൻ്റിവൈറൽ ചികിത്സയോ വാക്സിനോ ലഭ്യമല്ല.

രോഗം നേരത്തേ കണ്ടെത്താനും ചികിത്സ നൽകാനും നിരീക്ഷണം വർധിപ്പിക്കാനുമാണ് ഡോക്ടർമാർ നൽകുന്ന നിർദേശം. കുട്ടികളിലാണ് ഈ വൈറസ് കൂടുതൽ അപകടകാരിയാകുന്നത്. അണുബാ​ധയേറ്റ് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

SCROLL FOR NEXT