NEWSROOM

ചന്ദ്രയാൻ-4 , ശുക്ര ദൗത്യം; ബഹിരാകാശ ദൗത്യങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ദീർഘകാലാടിസ്ഥാനത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ചന്ദ്രയാൻ ദൗത്യം.

Author : ന്യൂസ് ഡെസ്ക്

ചന്ദ്രയാൻ-4 ,ശുക്ര ദൗത്യമടക്കമുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നൽകി. ഇവയ്ക്ക് പുറമെ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ എന്ന പേരിൽ ബഹിരാകാശ നിലയത്തിനും ഗഗൻയാൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. എൻ ജി എൽ വി യുടെ വികസനത്തിനും കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകിയിട്ടുണ്ട്.

ALSO READ: നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ചന്ദ്രയാൻ ദൗത്യത്തിന് 210 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ചന്ദ്രയാൻ ദൗത്യം. ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും തിരികെ ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാൻ നാലിൻ്റെ ലക്ഷ്യം. ശുക്രനിലേക്കുളള ദൗത്യം ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായകമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ശുക്ര ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

ALSO REEAD: കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; വ്യാപനശേഷി കൂടിയ പുതിയ വകഭേദം 27 രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോർട്ട്


ചന്ദ്രയാൻ മൂന്നിൻ്റെ വിജയം പിന്തുടരാനാണ് ചന്ദ്രയാൻ നാലിനും അനുമതി നൽകിയത്. ചന്ദ്രനിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻ്റിങ്ങ് നടത്താൻ ചന്ദ്രയാൻ മൂന്നിന് കഴിഞ്ഞിരുന്നു. 2035 ഓടെ ഇന്ത്യയിൽ പുതിയ സ്പേസ് സ്റ്റേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നിലവിലെ കണക്കു കൂട്ടൽ.




SCROLL FOR NEXT