കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ഇടം പിടിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. നാഷണൽ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത്. 63 അംഗ പാനലിൽ 19-ാമതായാണ് ചാണ്ടി ഉമ്മന്‍റെ പേര്.
പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് ഹൈവേ അതോറിറ്റിയും സ്ഥിരീകരിച്ചു. ബിജെപി അനുകൂല അഭിഭാഷകരെ മറികടന്നാണ് ചാണ്ടി ഉമ്മന്‍ പാനലില്‍ ഇടം പിടിച്ചത്. അതേസമയം, 2022 നവംബർ മുതൽ താൻ പാനലിൽ ഉണ്ടായിരുന്നെന്നും പാനൽ പുതുക്കി ഇറക്കിയപ്പോൾ വീണ്ടും ഉൾപ്പെടുത്തിയതാകാമെന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.