NEWSROOM

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു

അടുത്ത രണ്ട് ദിവസങ്ങളിലും വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. മൂന്ന് ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലെ ഓറഞ്ച് അലേർട്ടാണ് പിന്‍വലിച്ചത്. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

അടുത്ത രണ്ട് ദിവസങ്ങളിലും വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. നാളെ (19/08/2024) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു  മറ്റന്നാൾ (20/08/2024) എറണാകുളം ജില്ലയിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കെർപ്പെടുത്തി. മലയോര മേഖലകളിൽ രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പായ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT