NEWSROOM

മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ പദ്ധതിയിലൂടെ സ്ത്രീകളെ വഞ്ചിക്കുന്നു; മഹായുതി സർക്കാരിനെതിരെ ശരത് പവാർ

ഈ സ്കീമിനുള്ള സാമ്പത്തിക സഹായത്തിനായി മഹായുതി സർക്കാരിന് വ്യക്തവും പ്രത്യേകവുമായ വ്യവസ്ഥകൾ ഉണ്ടാക്കാൻ കഴിയുമെങ്കിൽ എൻസിപി അതിനെ എതിർക്കില്ലെന്നും ശരത് പവാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ 'മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ സ്കീമിലൂടെ സർക്കാർ സ്ത്രീകളെ വഞ്ചിക്കുകയാണെന്ന് എൻസിപി നേതാവ് ശരദ് പവാർ. സ്ത്രീകൾക്ക് സാമ്പത്തിക സഹായത്തിനായുള്ള പദ്ധതിക്ക് സുസ്ഥിരമായ രീതിയിൽ ധനസഹായം നൽകുന്നതിനുള്ള ബജറ്റിംഗുകളിലും സാമ്പത്തിക വ്യവസ്ഥകകളിലും വ്യക്തതയില്ലെന്ന് പവാർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വ്യക്തവും പ്രത്യേകവുമായ രീതിയിൽ പദ്ധതി ആവിഷ്കരിക്കാൻ ഏക്നാഥ് ഷിൻഡെയുടെ സർക്കാരിന് സാധിച്ചാൽ പദ്ധതിയെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകം: മഹാരാഷ്ട്ര രാഷ്ടീയത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്പോര് മുറുകുന്നു

"മുഖ്യമന്ത്രി മഹ്ജി ലഡ്കി ബഹിൻ പദ്ധതി വഞ്ചനയായിരുന്നു. പദ്ധതിക്കുള്ള ചെലവിനെക്കുറിച്ച് വ്യക്തതയോ, സാമ്പത്തിക വ്യവസ്ഥയോ ഇല്ല. ഈ സ്കീമിനുള്ള സാമ്പത്തിക സഹായത്തിനായി സർക്കാരിന് വ്യക്തവും പ്രത്യേകവുമായ വ്യവസ്ഥകൾ ഉണ്ടാക്കാൻ കഴിയുമെങ്കിൽ എൻസിപി അതിനെ എതിർക്കില്ല"- ശരത് പവാർ പറഞ്ഞു.

ഇതിനിടെ, സ്ത്രീ സുരക്ഷ, കർഷകരുടെ ദുരിതം, ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകർച്ച തുടങ്ങി നിരവധി വിഷയങ്ങളിൽ മഹാരാഷ്ട്ര സർക്കാരിൻ്റെ പരാജയം ചൂണ്ടിക്കാട്ടി പവാറിൻ്റെ എൻസിപി വിഭാഗവും ഉദ്ധവ് താക്കറെയുടെ ശിവസേനയും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ മഹാ വികാസ് അഘാഡിയും ചേർന്ന് ധവളപത്രം പുറത്തിറക്കി.

സംസ്ഥാനത്തെ 21 മുതൽ 65 വയസുവരെയുള്ള യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്ന പദ്ധതിയാണ് 'മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ സ്കീം'. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മഹായുതി സർക്കാരിൻ്റെ കാലത്താണ് പദ്ധതിക്ക് രൂപം നൽകിയത്. 

SCROLL FOR NEXT