മുഖ്യമന്ത്രി പിണറായി വിജയന്‍ 
NEWSROOM

'ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണമാക്കാനുള്ള ഊർജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ'; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതുവത്സരാശംസകൾ നേർന്നു

Author : ന്യൂസ് ഡെസ്ക്

പുതുവത്സര ദിനം പുത്തൻ പ്രതീക്ഷകളോടെ, പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണമാക്കാനുള്ള ഊർജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ എന്ന് പുതുവർഷ സന്ദേശത്തിൽ മുഖ്യമന്ത്രി ആശംസിച്ചു.


ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതുവത്സരാശംസകൾ നേർന്നു. ”ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ പുതുവത്സരാശംസകൾ. ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വർധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വർഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നു” ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

SCROLL FOR NEXT