NEWSROOM

കെ റെയിൽ: പദ്ധതി വീണ്ടും സജീവമാക്കി മുഖ്യമന്ത്രി; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കെ റെയിൽ വിഷയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്താമെന്ന് കൂടിക്കാഴ്ചയിൽ അശ്വനി വൈഷ്ണവ് ഉറപ്പു നൽകിയതായി മന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്



കെ റെയിൽ പദ്ധതി സംബന്ധിച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായാണ് കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുമായി കഴിഞ്ഞ മാസം നടത്തിയ ചർച്ചയെ തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയത്.

കെ റെയിൽ വിഷയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്താമെന്ന് കൂടിക്കാഴ്ചയിൽ അശ്വനി വൈഷ്ണവ് ഉറപ്പു നൽകിയതായി മന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി. യാത്രാക്ലേശം അടക്കമുള്ള കാര്യങ്ങളും റെയിൽവേ മന്ത്രിയോട് സൂചിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടികാഴ്ചയിൽ കെ റെയിൽ, ശബരീപാത വിഷയങ്ങളും ചർച്ചയായി.

കെ റെയിൽ കേരളത്തിൽ നടപ്പാക്കും എന്നു തന്നെയാണ് മുഖ്യമന്ത്രിയുടെ ചർച്ചയിൽ ഉന്നയിക്കപ്പെട്ട വിഷയം. കേരളത്തിനും റെയിൽവേയ്ക്കും തുല്ല്യപങ്കാളിത്തമുള്ള എസ്പിവി രൂപീകരിച്ച് പദ്ധതി മുന്നോട്ട് കൊണ്ട് പോകാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഇത് ഉദ്യോഗസ്ഥതലത്തിലുള്ള ചർച്ചയിൽ കേരളം മുന്നോട്ട് വെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT